ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രത്തിന്‍റെ ഏടുകളിലൊന്നും ഒരിയ്ക്കല്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന ഈ പ്രദേശം, പഴയ കാലത്തെ റവന്യൂ ഭരണ സമ്പ്രദായപ്രകാരം ഇടമുളയ്ക്കല്‍ പകുതി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്‍റെ ഭരണത്തിന്‍ കീഴില്‍ ഉള്‍പ്പെട്ടിരുന്ന ഇടമുളയ്ക്കല്‍ പകുതി അക്കാലത്ത് തന്നെ തെങ്ങ്, നെല്ല്, കുരുമുളക്, അടയ്ക്ക എന്നീ കാര്‍ഷിക വിളകളാല്‍ സമൃദ്ധമായിരുന്നു. പ്രവൃത്തിയാരും, പിള്ളയും, മാസപ്പടിയുമായിരുന്ന ജനങ്ങളുമായി നേരിട്ടിടപെട്ടിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ബര്‍മ്മ, സിലോണ്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടിപോയി, മലയാളികളുടെ തനതായ ജീവിതസാഹസികത പ്രകടിപ്പിച്ച നിരവധി ആളുകള്‍ ഇവിടെയുണ്ടായിരുന്നു. സവര്‍ണ്ണ ജന്മി നാടുവാഴി മേധാവിത്വം, ശക്തമായ തോതിലല്ലങ്കില്‍ കൂടി നമ്മുടെ നാട്ടിലും നിലനിന്നിരുന്നു. 1925( കെല്ലവര്‍ഷം 1101) ല്‍...
കൂടുതൽ വായിക്കുക