ഓപ്പറേഷന് തൂഫാന് 2.0
ബഹു സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും, ഉപയോഗവും പൂര്‍ണ്ണമായി തടയുന്നതിനായി കേരള പോലീസും, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷന് തൂഫാന് 2.0 എന്നി പരിപാടി ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി. പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 തിങ്കളാഴ്ച രാവിലെ 11.00 മണിയ്ക്ക് ബഹു. പുനലൂര്‍ എം.എല്‍.എ ശ്രീ. സി. അജയപ്രസാദ് തൂഫാന് ഫ്ലാഗ് ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ലിജു ആലുവിള അദ്ധക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി. ജോളി കെ റജി സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി പേഴ്സണ്‍ ശ്രീ. ബേബി മാത്യൂ, ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി പേഴ്സണ്‍ ശ്രീ. രീജീവ് കോശി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പേഴ്സണ്‍ ശ്രീമതി. സുജ തോമസ്, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് തൂഫാന് പ്രതിജ്ഞ, തൂഫാന് വാരിയര്‍ പ്രഖ്യാപനം, തൂഫാന് ബാഡ്ജ് വിതരണം എന്നിവ നടത്തി. പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരായുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുകയുണ്ടായി. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മ്മാര്‍, അംഗണവാടി വര്‍ക്കര്‍മാര്‍, വിദ്യാര്‍ത്ഥികള്‍,അധ്യാപകര്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ടി ചടങ്ങില്‍ പങ്കെടുത്തു.