ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ഭൂമിശാസ്ത്രം
കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോര മേളലയില്‍പ്പെട്ട അഞ്ചല്‍ ബ്ലോക്കില്‍ വടക്ക് പടിഞ്ഞാറായി ഉത്തര അക്ഷാംശം 80 58’35’ നും പൂര്‍വ്വരേഖാംശം 76’ 50’ 52’ - 76’ 54’22; നും ഇടയിലാണ് ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്‍റെ സ്ഥാനം. 3873 ഹെക്ടര്‍ വിസ്തൃതിയുള്ള ഈ പഞ്ചായത്തിന്‍റെ വടക്കായി വെട്ടിക്കവല, കരവാളൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറായി ഉമ്മന്നൂര്‍, ഇളമാട് പഞ്ചായത്തുകളും തെക്ക് ഭാഗത്തായി ചയടമംഗലം, ഇട്ടിവ പഞ്ചായത്തുകളും, കിഴക്കായി അഞ്ചല്‍ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. ഭൂമി ശാസ്ത്രപരമായി മദ്ധ്യസമതലത്തില്‍ സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്തിന്‍റെ വടക്ക് ഭാഗത്ത് കടുവപ്പാറ - കോക്കാട് തോടും, പടിഞ്ഞാറ് ഭാഗത്ത് കുളഞ്ഞിയില്‍ തോടും തെക്ക് ഭാഗത്ത് ഇത്തിക്കരയാറും, കിഴക്ക് ഭാഗത്ത് വട്ടമണ്‍ - മണിയാര്‍ തോടുകളും പ്രകൃതിദത്ത അതിര്‍ത്തികളായി വര്‍ത്തിക്കുന്നു. കുന്നുകളും, സമതലങ്ങളും, ചരിവുകളും, താഴ് വരകളും, തോടുകളും, പുഴകളും ഉള്‍ക്കൊള്ളുന്ന ശാന്തസുന്ദരമായ ഈ ഭൂമിഭാഗം ജില്ലയുടെ മറ്റ് പ്രദേശങ്ങളുമായി റോഡ് മാര്‍ഗം ബന്ധപ്പെട്ട് കിടക്കുന്നു. സംസ്ഥാന പാത 1 ആയ എം.സി റോഡ് ഈ പഞ്ചായത്തില്‍ ആയൂര്‍ പ്രദേശത്ത് കൂടി കുറച്ച് ദൂരം കടന്ന് പോകുന്നു. അഞ്ചല്‍ - ആയൂര്‍, പനച്ചവിള - തടിക്കാട്, തടിക്കാട്- പൊടിയാട്ടുവിള, അറയ്ക്കല്‍ - പറത്തക്കാട്ട്, മതുരപ്പ - കമ്പംകോട് മുതലായ റോഡുകള്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ശരാശരി സമുദ്രനിരപ്പില്‍ നിന്നും 35 മീറ്റര്‍ മുതല്‍ (ഇത്തിക്കരയാറ്), 189 മീറ്റര്‍ വരെ (ഇരുമ്പുഴിക്കുന്ന്) ഉയരങ്ങളില്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ 41.31 ശതമാനം പ്രദേശത്ത് 91600ഹെക്ടര്‍) നദി ജന്യ എക്കലും ബാക്കിയുള്ള 58.68 ശതമാനം പ്രദേശത്ത് (22.73ഹെക്ടര്‍) ചെമ്മണ്ണും കാണപ്പെടുന്നു. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിന്‍റെ തെക്കും, മധ്യഭാഗത്തുമുള്ള ഭാഗങ്ങള്‍ താരതമ്യേന ചരിവ് കുറഞ്ഞതും (10 ഡിഗ്രി താഴെ) വടക്കും, വടക്ക് കിഴക്കുമുള്ള പ്രദേശങ്ങള്‍ ചരിവ് കൂടിയും കാണുന്നു. (10 ഡിഗ്രി മുതല്‍ 27 ഡിഗ്രി വരെ) .വറ്റുന്നതും വറ്റാത്തതുമായ തോടുകളും പുഴകളും ഉള്ള ഈ പഞ്ചായത്തിലെ 90 ശതമാനം സ്ഥലവും ഇത്തിക്കരയാറിന്‍റെ വൃഷ്ടി പ്രദേശമായി വര്‍ത്തിക്കുന്നു. 1974 ല്‍ കേന്ദ്ര കൃഷി വകുപ്പ് കേരള സംസ്ഥാനത്തെ 13 കാര്‍ഷിക കാലാവസ്ഥ മേഖലകളായി (അഗ്രോ ക്ലൈമാറ്റിക് സോണ്‍) തരം തിരിച്ചതില്‍ മലനാട് (High Land) എന്ന മേഖലയിലാണ് ഈ പഞ്ചായത്തിന്‍റെ സ്ഥാനം. തികച്ചും ഒരു കാര്‍ഷിക ഗ്രാമമായ ഈ പ്രദേശത്തിന്‍റെ ആകെ വിസ്തീര്‍ണ്ണം 57.76 ശതമാനം പ്രദേശത്ത് റബ്ബറും (2237 ഹെക്ടര്‍), 33.78 ശതമാനം പ്രദേശത്ത് മിശ്രിത വിളകളും (1308 ഹെ) 6% പ്രദേശത്ത് നെല്ലും (231 ഹെക്ടര്‍) കൃഷി ചെയ്യുന്നു.
ആയൂര്‍, പെരുങ്ങള്ളൂര്‍, ഇടമുളയ്ക്കല്‍, ചെമ്പകരാമനല്ലൂര്‍, പടിഞ്ഞാറ്റിന്‍കര, മതുരപ്പ, തടിക്കാട്, ഇടയം, പൊടിയാട്ടുവിള, വാളകം, പെരുമണ്ണൂര്‍, മലമേല്‍, അറയ്ക്കല്‍, അസുരമംഗലം, കൈപ്പള്ളി, ഒഴുകുപാറയ്ക്കല്‍ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങള്‍.